കു​ന്നോ​ത്ത്: ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗം ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും എ​ല്‍​പി വി​ഭാ​ഗം ഓ​വ​റോ​ള്‍ ര​ണ്ടാം സ്ഥാ​ന​വും എ​ല്‍​പി അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം ന​ട​ത്തി. അ​സി. മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പാ​ണാ​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ലോ​ത്സ​വ​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഘോ​ഷ​യാ​ത്ര​യും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നു നേ​തൃ​ത്വം ന​ൽ​കി. പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, ഷൈ​ജ​ന്‍ ജേ​ക്ക​ബ്, ബി​ജു കോ​ങ്ങാ​ട​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ മാ​ത്യു ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ, ക​ലോ​ത്സ​വ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ അ​ഖി​ല്‍ ഡൊ​മി​നി​ക്, സി​സ്റ്റ​ര്‍ ബി​ന്‍​സി ഇ​മ്മാ​നു​വ​ല്‍, റെ​യ്‌​ന, പി​ടി​എ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി​ശാ​ഖ്, ജി​ന്‍റോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.