പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് മർദിച്ചതായി പരാതി
1466281
Sunday, November 3, 2024 7:50 AM IST
ചക്കരക്കൽ: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്നു മർദിച്ചതായി പരാതി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മൗവ്വഞ്ചേരിയിലെ മുഹമ്മദ് മുനവ്വറിനെയാണ്(16) പ്ലസ് ടു വിദ്യാർഥികളായ ഇരുപതോളം വിദ്യാർഥികൾ ചേർന്നു മർദിച്ചത്.
റാഗിംഗിന്റെ ഭാഗമായി നേരത്തെ ഷൂ ധരിച്ചു സ്കൂളിൽ വരരുതെന്ന് സീനിയർ വിദ്യാർഥികൾ പറഞ്ഞിരുന്നുവത്രേ. ഇത് വകവയ്ക്കാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുനവ്വറിനോട് മൂത്രപ്പുരയിലേക്ക് വരാൻ പറഞ്ഞു.
ഭയം കൊണ്ടു പോകാതിരുന്നെങ്കിലും പിന്നീട് ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സംഘം മറ്റൊരു പ്ലസ് വൺ വിദ്യാർഥിയെയും മർദിച്ചതായി പരാതിയുണ്ട്. മുനവ്വർ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.