ഇരിക്കൂർ മേഖലയിലെ കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടർമാരെത്തി
1466796
Tuesday, November 5, 2024 8:20 AM IST
ഇരിക്കൂർ: ഇരിക്കൂർ മേലയിൽ കാട്ടു പന്നിശല്യം രൂക്ഷമായതോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനൻ ഇരിക്കൂർ പഞ്ചായത്ത് ഷൂട്ടർമാരെ നിയോഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ഫാത്തിമയുടെ നിർദേശാനുസരണം നടുവിൽ പഞ്ചായത്തിലെ എം പാനൽ ഷൂട്ടർമാരുമായി ബന്ധപ്പെട്ട് 11അംഗ ഷൂട്ടർടീമാണ് ഇരിക്കൂറെത്തിയത്.
ഇവരുമായി പ്രസിഡന്റ് ടി.പി ഫാത്തിമ, വൈസ് പ്രസിഡന്റ് ആർ.കെ. വിനിൽകുമാർ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. നസീർ, അംഗങ്ങളായി സി. രാജീവൻ, ബി.പി. നലീഫ എന്നിവർ ചർച്ച നടത്തി. ആദ്യ ദിവസം സിദ്ദീഖ് നഗർ,നിടുവള്ളൂർ, പട്ടുവം പ്രദേശങ്ങളിൽ പകൽ നടത്തിയ തിരച്ചിലിൽ ഒരു കാട്ടുപന്നിയെ കണ്ടെത്തി വെടിവച്ചു കൊന്ന് നിയമപ്രകാരം സംസ്കരിച്ചു.
വരും ദിവസങ്ങളിലും തെരച്ചിൽ നടത്തും.