മാലിന്യമുക്ത നവകേരള കാമ്പയിൻ; ഹരിത പ്രഖ്യാപനം നടത്തി
1466381
Monday, November 4, 2024 3:24 AM IST
ഇരിട്ടി: മാടത്തിൽ ടൗണിനെ ശുചിത്വ സുന്ദര മാതൃക ഹരിത ടൗണായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ പങ്കാളിത്തത്തോടെ പൂച്ചെടികളും തണൽ മരങ്ങളും വച്ചു പിടിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ശുചിത്വ ടൗണായുള്ള പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവഹിച്ചു.
മാടത്തിൽ ടൗണിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. വാർഡ് മെംബർ പി. സാജിത്, പഞ്ചായത്ത് അംഗങ്ങളായ വി. പ്രമീള, ബിജു കോങ്ങാടൻ, ഷൈജൻ ജേക്കബ്, അനിൽ എം. കൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ സ്മിത രജിത് തുടങ്ങിവർ പ്രസംഗിച്ചു.
ക്ലീൻസിറ്റി, ഗ്രീൻസിറ്റി കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടത്തിൽ ടൗണിലെ വ്യാപാരികൾ, ആരാധനാലയങ്ങൾ, മൈത്രി സാംസ്കാരിക വേദി എന്നീ സംഘടനകളാണ് സൗന്ദര്യവത്കരണത്തിന് ആവശ്യമായ ചെടികൾ സ്പോൺസർ ചെയ്തത്. സിഐടിയു ഓട്ടോറിക്ഷ തൊഴിലാളിളുടെ നേതൃത്വത്തിൽ ടൗണിൽ തണൽ മരങ്ങൾ നട്ടു പിടിപ്പിച്ചു.
മട്ടന്നൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കൂടാളി പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ ഹരിത സ്ഥാപനങ്ങളാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനെ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പി. പദ്മനാഭൻ പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. ശ്രീകല അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. വസന്ത, കെ. ദിവാകരൻ, പഞ്ചായത്ത് സെക്രട്ടറി സുധീർ, അസിസ്റ്റന്റ് സെക്രട്ടറി കെ.വി. ഷംന എന്നിവർ പ്രസംഗിച്ചു.