സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1466801
Tuesday, November 5, 2024 8:20 AM IST
പയ്യാവൂർ: പൈസക്കരി ദേവമാതാ ഫൊറോന പാരിഷ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പയ്യാവൂർ എസ്ഐ എം.ജെ.ബെന്നി ക്ലാസിന് നേതൃത്വം നല്കി. മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തിവരുന്ന പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, യഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള അറിയിപ്പുകളും മറ്റും ലഭിക്കുന്പോൾ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ ക്ലാസിൽ വിശദീകരിച്ചു. ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, ബിനു മണ്ഡപം എന്നിവർ പ്രസംഗിച്ചു.