ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം: കെസിവൈഎം
1466376
Monday, November 4, 2024 3:24 AM IST
കേളകം: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ബ്യൂറോക്രാറ്റിക് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നുവെന്ന് മാനന്തവാടി രൂപതയിലെ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ഈ റിപ്പോർട്ടിലെ ശിപാർശകൾ ഗുണപരമായി ബാധിക്കുമെന്നതിനാൽ ഇത് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കത്തടത്തിൽ പറഞ്ഞു. ബഫർ സോൺ, മുനമ്പം വിഷയങ്ങളിലും കെസിവൈഎം ആശങ്ക രേഖപ്പെടുത്തി.
രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, രൂപത വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ തെക്കേമുറിയിൽ, ജോബിൻ തടത്തിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ബെൻസി എസ്എച്ച്, ചുങ്കക്കുന്ന് മേഖലാ പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ, മാനന്തവാടി മേഖലാ പ്രസിഡന്റ് ആൽബിൻ കുഴിഞ്ഞാലിക്കരോട്ട്, ബത്തേരി മേഖല പ്രസിഡന്റ് അമൽ തൊഴുത്തുങ്കൽ, മേഖല ഭാരവാഹികൾ, ആനിമേറ്റർ സിസ്റ്റേഴ്സ് തുടങ്ങില എൺപതോളം യുവജനങ്ങളും പങ്കെടുത്തു.