ഇരിട്ടി ബ്ലോക്ക് ഓഫീസിന് വെള്ളക്കെട്ടിൽനിന്ന് മോചനമില്ല
1466375
Monday, November 4, 2024 3:24 AM IST
ഇരിട്ടി: കനത്ത മഴയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും വെള്ളത്തിൽ തന്നെ. കഴിഞ്ഞ ഒരു വർഷമായി വെള്ളക്കെട്ടിന് അല്പം ആശ്വാസം ഉണ്ടായെങ്കിലും കഴിഞ്ഞദിവസം പെയ്ത മഴയിൽ ഓഫിസും പരിസരവും വെള്ളത്തിലായി. ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു.
ഓഫിസിന് സമീപത്തെ ഓവുചാലുകൾ കൃത്യമായി പരിപാലിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഓവുചാലിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ ബ്ലോക്ക് ഓഫിസ് പരിസരത്തേക്ക് വെള്ളം കയറുകയാണ്. ഇതിനു പരിഹാരം കാണണമെന്ന് പൊതുമരാമത്ത് അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഓഫിസിനകത്തും പരിസരങ്ങളിലും ചെളിയും കല്ലും മണ്ണും നിറഞ്ഞു ഓഫിസ് പ്രവർത്തനം താറുമാറായി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർക്ക് എംഎൽഎ അധികൃതർക്ക് നിർദേശം നല്കി.