എഴുത്ത് വായനക്കാരന് മനസിലാക്കാൻ കഴിയുന്നതാകണം: ടി. പദ്മനാഭൻ
1466277
Sunday, November 3, 2024 7:50 AM IST
കണ്ണൂർ: ഭാഷ മനസിലാക്കാൻ വേണ്ടിയുള്ളതാണെന്നും ദുർഗ്രഹമായ രീതിയിൽ എഴുതിയാൽ വായനക്കാരന് മനസിലാവില്ലെന്നും കഥാകൃത്ത് ടി. പദ്മനാഭൻ. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന "വിത്ത്' ഉത്തരമേഖലാ യുവസാഹിത്യ ക്യാമ്പ് കണ്ണൂർ നായനാർ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജന ക്ഷേമബോർഡ് അംഗം വി.കെ. സനോജ് അധ്യക്ഷത വഹിച്ചു. ഡോ. സി. രാവുണ്ണി, ഷെരീഫ് പാലോളി, കെ. പ്രസീത, പി പി അനീഷ എന്നിവർ പ്രസംഗിച്ചു.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ പ്രഭാഷണം നടക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ മുഖ്യാതിഥിയാവും.
ക്യാമ്പിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിൽനിന്നുള്ള 45 എഴുത്തുകാർ പങ്കെടുക്കുന്നുണ്ട്. മുൻകൂട്ടി അപേക്ഷ ക്ഷണിച്ച് കൃതികളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക് ഇവരെ തെരഞ്ഞെടുത്തത്.