ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ തി​രി​ച്ചു​ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വ​തി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

ത​ല​ശേ​രി സ്വ​ദേ​ശി​നി റി​യ ജോ​സ് (19) ആ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പു​തു​ച്ചേ​രി- ബം​ഗ​ളൂ​രു എ​ക്സ്പ്ര​സി​ൽ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കാ​ൻ ത​ല​ശേ​രി​യി​ൽ​നി​ന്നു ക​യ​റി​യ​താ​യി​രു​ന്നു യു​വ​തി​യും സു​ഹൃ​ത്തും.

ട്രെ​യി​ൻ രാ​വി​ലെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​പ്പോ​ൾ യു​വ​തി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ഇ​റ​ങ്ങി സാ​ധാ​നം വാ​ങ്ങി​യി​രു​ന്നു. ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ കാ​ൽ വ​ഴു​തി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ റെ​യി​ൽ​വേ പോ​ലീ​സും റെ​യി​ൽ​വേ അ​ധി​കൃ​ത​രും ഓ​ടി​യെ​ത്തി ഇ​വ​രെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​നു നി​സാ​ര പ​രി​ക്കേ​റ്റ യു​വ​തി​യെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം രാ​വി​ലെ 9.45ന്‍റെ മെ​യി​ലി​ൽ റെ​യി​ൽ​വേ പോ​ലീ​സ് ക​യ​റ്റി​വി​ട്ടു. പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ൽ​പെ​ടാ​തെ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​താ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ന് സാ​ക്ഷി​യാ​യ​വ​ർ നി​ല​വി​ളി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.