കുന്നോത്ത് നസ്രത്ത് പ്രകൃതി ചികിത്സാ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
1465830
Saturday, November 2, 2024 4:27 AM IST
ഇരിട്ടി: ഇരിട്ടി നസ്രത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുന്നോത്ത് പ്രവർത്തിക്കുന്ന നസ്രത്ത് പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ആശീർവാദകർമവും ഉദ്ഘാടനവും നടത്തി. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ വെഞ്ചരിപ്പ് കർമം നടത്തി. പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം നിർവഹിച്ചു. ഫലകം അനാച്ഛാദനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് നിർവഹിച്ചു. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ പങ്കെടുത്തു. സുപ്പീരിയർ ജനറൽ സിസ്റ്റർ ജസീന്ത, സിസ്റ്റർ ജ്യോതിസ് ജോൺ എന്നിവർ പ്രസംഗിച്ചു.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ജോസ്, ഡോ. സിസ്റ്റർ അനില, ഡോ. സിസ്റ്റർ പി.സി. ജിൻസ്മോൾ, ഡോ. സിസ്റ്റർ അനുമരിയ, സിസ്റ്റർ ലിസ്ബത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം. 35 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുമായി 34,000 ചതുരശ്ര അടി സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയമാണ് നിർമിച്ചിട്ടുള്ളത്.