റോഡ് ഗതാഗത യോഗ്യമാക്കി
1466382
Monday, November 4, 2024 3:24 AM IST
ഏലപ്പീടിക: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഇരുപത്തി ഒന്പതാം മൈൽ-ഏലപ്പീടിക റോഡിൽ മണ്ണിടിഞ്ഞ് വീണ്കോൺക്രീറ്റ് ഓടയും, റോഡ് സൈഡും ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വൃത്തിയാക്കി.
ജെസിബിയും, ടിപ്പറും എത്തിച്ച് ഗതാഗതത്തിനും, കോൺക്രീറ്റ് കാനാലിലെ വെള്ളമെഴുക്കിനു തടസമുണ്ടായിരുന്ന ലോഡു കണക്കിന് മണ്ണ് പൂർണമായും നീക്കം ചെയ്തു.
പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം ജിമ്മി ഏബ്രഹാം, അനുഗ്രഹ വായനശാല പ്രസിഡന്റ് ഓ.എ. ജോബ്, പി.വി. സെബാസ്റ്റ്യൻ, ഇ.കെ. ഷിജു, പി.കെ. സജി എന്നിവർ നേതൃത്വം നൽകി.