അശരണര്‍ക്ക് ഒരു കൈത്താങ്ങ് പദ്ധതി തുടങ്ങി
1465819
Saturday, November 2, 2024 4:27 AM IST
ചെറുപുഴ: വാര്‍ധക്യസഹജവും അല്ലാത്തതുമായ രോഗങ്ങള്‍ മൂലം തളര്‍ന്ന് കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്കാന് വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗ് ചെറുപുഴ യൂണിറ്റ് നടപ്പാക്കുന്ന അശരണര്‍ക്ക് ഒരു കൈത്താങ്ങ് പദ്ധതി തുടങ്ങി.
അകാലത്തില്‍ പൊലിഞ്ഞ മുന്‍ യൂത്ത് വിംഗ് പ്രസിഡന്റും ഫോട്ടോഗ്രാഫറുമായ പ്രതീഷ് ചുണ്ടയുടെ സ്മരണാര്‍ഥമാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ടി. ശ്രീജിത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് എം. ബാലകൃഷ്ണന് മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. മുഹമ്മദ് ഷെരീഫ്, വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയംഗം എം.വി. ശശി, യൂണിറ്റ് പ്രസിഡന്റ് സുലേഖ വിജയന്, യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡന്റ് കെ. സന്തോഷ്, വനിത വിംഗ് പെരിങ്ങോം ഏരിയ പ്രസിഡന്റ് സതി വിജയകുമാര്‍, കെ. സുഭാഷ്, സി.പി. അഫ്സല് എന്നിവര്‍ പ്രസംഗിച്ചു.