തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Wednesday, June 26, 2024 10:06 PM IST
തലശേരി: പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഒരു മാസം മുന്പ് തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ട വയോധികനെ ഇനിയും തിരിച്ചറിഞ്ഞില്ല.

ഏതാണ്ട് 60 വയസ് പ്രായം തോന്നിക്കും. ഇരുനിറം. നരച്ച താടി, മുഷിഞ്ഞ കാക്കി കളർ ഷർട്ടും കറുത്ത പാന്‍റുമായിരുന്നു വേഷം. ഇടത് കാൽ മുട്ടിന് താഴെ പരിക്കേറ്റ് ഉണങ്ങിയ പാടുണ്ട്. 160 സെന്‍റീമീറ്റർ ഉയരമുണ്ട്.. കഴിഞ്ഞ മാസം 15 ന് രാത്രി 11.40നാണ് മൃതദേഹം കാണപ്പെട്ടത്. വിവരം കിട്ടുന്നവർ തലശേരി പോലീസിൽ അറിയിക്കണം.