ചെറുപുഴ: കോക്കടവ് ടൗണിന് സമീപം വൈദ്യുത ലൈനിൽ മരം ഒടിഞ്ഞു വീണു.
ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിലാണ് സംഭവം. എച്ച്ടി ലൈനിൽ മരം വീണതോടെ ചെറുപുഴ- തിരുമേനി റോഡരികിലെ വൈദ്യുതി തൂൺ അപകടകരമാം വിധം റോഡിലേയ്ക്ക് ചെരിഞ്ഞ് നിൽക്കുകയാണ്. പ്രദേശത്ത് വൈദ്യുതി മുടങ്ങി.