ഡോ​ൺ ബോ​സ്കോ​യി​ൽ കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം
Saturday, September 28, 2024 7:45 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗാ​യ​ക​നും ഗി​റ്റാ​റി​സ്റ്റു​മാ​യ പി.​എ​സ്. അ​മ​ൽ​രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​പേ​ഴ്സ​ൺ പി.​വി. അ​ഭി​ന​ന്ദ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മെ​റീ​റ്റ സ​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ച്ചാ​ർ​ഡ് ഫി​ലി​പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​സ്യൂ​ന സി​റാ​ജു​ദ്ദി​ൻ, യു​യു​സി​മാ​രാ​യ ഹി​ഷാം മു​ഹ​മ്മ​ദ്, കെ.​വി. സൗ​രാ​ഗ്, ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ഞ്ജി​ത സു​രേ​ഷ്, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ റോ​ഷി​ൻ റെ​ജി, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ടെ​ൻ​സ​ൺ തോ​മ​സ് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.


ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും എ​ൻ​സി​സി ദേ​ശീ​യ​ത​ല ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി ശ്യാം ​രാ​ജി​നെ​യും മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു. റെ​ക്ട​ർ ആ​ൻ​ഡ് മാ​നേ​ജ​ർ റ​വ.​ ഡോ. ജോ​യി ഉ​ള്ളാ​ട്ടി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ലും കോ​ള​ജ് യൂ​ണി​യ​ൻ അ​ഡ്വൈ​സ​റു​മാ​യ ഫാ. ​സി​ന്‍റോ ക​ണ്ണെ​യ്ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ​വി​ൻ​സ​ൺ കു​ര്യ​ൻ, കോ​ള​ജ് അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പി.​എ​സ്. അ​മ​ൽ രാ​ജും സം​ഘ​വും മ്യൂ​സി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു.