കെ​എം​എ​സ്എ​സ് വ​നി​താ​വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ
Saturday, September 28, 2024 7:45 AM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള മ​ൺ​പാ​ത്ര​നി​ർ​മാ​ണ സ​മു​ദാ​യ​സ​ഭ കെ​എം​എ​സ്എ​സ് വ​നി​താ​വേ​ദി സം​സ്ഥാ​ന കൗ​ൺ​സി​ൽ സ​മ്മേ​ള​നം നാ​ളെ ത​ളി​പ്പ​റ​മ്പി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ഡ്രീം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​നി​താ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ ര​വീ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തും. 9.30ന് ​കെ. ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​തി​ക ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന, മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. കെ​എം​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി രാ​മാ​ന​ന്ദ്, കെ​എം​എ​സ്എ​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. ച​ന്ദ്ര​ൻ, വി.​വി. പ്ര​ഭാ​ക​ര​ൻ, ശാ​ന്താ മാ​ച്ച​ൻ, പി.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഒ. ​സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​എം​എ​സ്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​സു​ബാ​ഷ് ബോ​സ് ആ​റ്റു​കാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധാ ജ​യ​ൻ, ട്ര​ഷ​റ​ർ ശ്രീ​ക​ല ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.