ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ പ്രകാശനം ചെയ്തു. പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ജെ. ജെസി മോൾ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫ് അന്ത്യാകുളം, വത്സ ജോസ്, ഇ.സി. രാജു , സിഡിഎസ് ചെയർപേഴ്സൺ സുമ ദിനേശൻ, ഐസിഡി എസ് സൂപ്രവൈസർ ബീന തൈക്കണ്ടി, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ടി.എസ്. ശില്പ തുടങ്ങിയവർ പ്രസംഗിച്ചു.