കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ടനിലയിലാണ് മൊബൈൽ കണ്ടെടുത്തത്. ബുധനാഴ്ച വൈകുന്നേരം 5.30 തോടെ ജയിൽ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ പിടികൂടിയത്.
ഫോണിൽ സിംകാർഡ് ഇല്ലായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.