കണിച്ചാർ: കരിന്തളം 440 കെവി ലൈൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്തിൽ യോഗം ചേർന്നു. കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിന് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
നഷ്ടപരിഹാര പാക്കേജിൽ പല മേഖലകളിലും അവ്യക്തത നിലനിൽക്കുന്നത് യോഗം ചർച്ച ചെയ്തു. ലൈൻ കടന്നുപോകുന്ന വഴികളിൽ പല താമസക്കാരും ഇന്ന് ഇതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നും ഇത് ജനകീയ പ്രശ്നമായി ഏറ്റെടുക്കണമെന്നും നിർദേശം ഉയർന്നു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അമർനാഥ്, അസി.എൻജിനിയർ അബ്ദുൽ കയാസ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.