ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി. മട്ടന്നൂർ എൻഎസ്എസ് കോളജ് പ്രഫ.പി.വി. സുമിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.പി.എ. സിദ്ദിഖ്, ഹേമശശിധരൻ, ജോറിസ് ഏബ്രാഹം, സെൻ സെബാസ്റ്റ്യൻ, പി. സുകുമാരൻ, ജോൺസൺ സി.പടിഞ്ഞാത്ത്, പി.എം. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. സ്നേഹവിരുന്നും വിവിധ മത്സരങ്ങളും ഉണ്ടായിരുന്നു.