യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രതി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Tuesday, June 25, 2024 1:05 AM IST
ത​ല​ശേ​രി: മ​ഞ്ഞോ​ടി ക​ണ്ണി​ച്ചി​റ​യി​ൽ സ്ലാ​ബി​ല്ലാ​ത്ത ഓ​വു​ചാ​ലി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ല​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീസി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ഞ്ഞോ​ടി ക​ണ്ണി​ച്ചി​റ​യി​ൽ മ​ധ്യ വ​യ​സ്ക​ൻ ഓ​വു​ചാ​ലി​ൽ വീ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി പ​ഴ​യ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നു​മാ​ണ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ന്ന​ത്. പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ത​ല​ശേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ചി​ൻ​മ​യ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. അ​ർ​ബാ​സ് ,എ​സ്. ഹൈ​മ ,എം. ​മു​നാ​സ്, ആ​ർ. ജി​ത്തു, ആ​ർ.​യ​ദു​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.