കൊളക്കാട്: കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കോർപറേറ്റ് തല പ്രവേശനോത്സവും 2023-2024 വർഷത്തെ പ്ലസ്ടു വിദ്യാർഥികളുടെ വിജയോത്സവവും നടന്നു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോ. റിൻസ് രാജു, ഡോ. ബിബിൻ ജോൺ, സ്കോളർഷിപ്പ് ജേതാവ് ഫെമി ഇ ബെന്നി എന്നിവരെ ആദരിച്ചു. സിംഫോണിയ -2024 എന്ന പേരിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സോളി വി.ജെ. ഷാജി മോൻ , എൻ.വി .മാത്യു, ലാലി ജോസഫ്, ഫാ. ജോണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ കെ.ടി. അനൂപ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.വി. സുജേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് യൂണിറ്റ് ഒരുക്കിയ കൂടെ പദ്ധതിയുടെ ഭാഗമായി നിർധനരായ സഹപാഠികളെ സഹായിക്കുന്നതിനായുള്ള പഠനോപകരണങ്ങളും ധനസഹായവും എൻഎസ്എസ് വോളണ്ടിയർമാർ പ്രിൻസിപ്പലിനു കൈമാറി.
മുഖ്യാധ്യാപകൻ എം. പുരുഷോത്തമൻ, സ്റ്റാഫ് സെക്രട്ടറി എം.എം. ബിജുകുമാർ, അധ്യാപകരായ ഇ.പി. അനീഷ് കുമാർ, കെ.ജെ. ബിൻസി, കെ. ബെൻസിരാജ്, കെ. ജൻകേഷ്, ഷിന്റോ മാത്യു, പി. മുരളീധരൻ, പി. ജീബ, പി. സിബി, എം. അനിത, ബേബി ബിന്ദു, റീന, മേഘ്നറാം, ദീപ റോയി, കെ. ശ്രീലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
അങ്ങാടിക്കടവ്: സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം മാനേജര്‍ ഫാ.ഫ്രാന്‍സിസ് റാത്തപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. സന്തോഷ് കെ. പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡാഫി കെ. മാണി, എം.എം. ബെന്നി, ടെഡി ജോസഫ്, റിയ ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എടൂർ: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നവാഗതരായ വിദ്യാർഥികൾക്ക് പ്ലാസ്റ്റിക് മുക്ത- ഹരിത ക്യാമ്പസ് സന്ദേശം പകർന്ന് വിത്തിനങ്ങൾ നിറച്ച പേപ്പർ പേനയും മധുരവുമായി സ്വീകരണം നൽകി. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലിൻസി പി. സാം അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ഡെന്നി തോമസ്, ബീന തെരേസ സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ഷാജു ഇടശേരി,എംപിടിഎ പ്രസിഡന്റ് റിനി സുബി, വിദ്യാർഥി പ്രതിനിധികളായ അലോൺ ഷിജു, ക്രിസ്റ്റീന ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.