കണ്ണൂർ: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്.മണികണ്ഠന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പദ്മനാഭന്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന പി.എല്‍. ഷിബു, പഞ്ചായത്ത് അംഗം ടി. പി. ശ്രീലത, പ്രിന്‍സിപ്പല്‍ ഒ.പി. അജിത, ഹെഡ്മിസ്ട്രസ് എം.എസ്. സരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണൂര്‍ ടൗണ്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്, കണ്ണൂര്‍ സിറ്റി ഡി-കാപ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഹരിക്കെതിരെ ഒപ്പുശേഖരണം നടത്തി. മുന്‍ ഇന്റര്‍നാഷണല്‍ അത്ലറ്റ് കെ.എം. ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ. മറ്റം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.കെ. ഷഹീഷ്, പി. സുനോജ്കുമാര്‍, പി.പി. ദിന്‍ഷ, എന്‍. സുധീഷ്ണ, അബ്ദുൾ റഹീം, റബ്ന എന്നിവർ പ്രസംഗിച്ചു.
കോളയാട്: സെന്റ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പോസ്റ്ററിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഫാ. ഗിനീഷ് ബാബു മുഖ്യാധ്യാപകൻ ബിനു ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ലാതല കവിതരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്ലസ്ടു സയൻസ് വിദ്യാർഥി സജ ഫാത്തിമയുടെ കവിതാലാപനവും നടന്നു.
മട്ടന്നൂർ: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.കെ. സജേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക എ.ഡി. ഓമന, കെ. വനജ, വി.പി. നസീർ, പി.കെ. സ്മിത, റോസ് മേരി, ശ്രീന എന്നിവർ പ്രസംഗിച്ചു.
കൊളക്കാട്: സാന്തോം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് നടത്തിയും എഡിഎസ്യു എൻസിസി, എസ്പിസി, ജെആർസി സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരിക്കെതിരേ സന്ദേശം നൽകി.
കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. മുഖ്യാധ്യാപിക ജാൻസി തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. അതുൽ ഷാൽമറ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആനിമേറ്റർ റീന ചെറിയാൻ, പി.എ. ജയ്സൺ, പി.ജെ. ജസ്റ്റിൻ, ദീപ്തി കുര്യാക്കോസ്, ജെയോഫിൻ ജോസഫ്, റീജ തോമസ്, മരിയ റെന്നി എന്നിവർ നേതൃത്വം നൽകി.
മണിക്കടവ്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നിഥിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജി വർഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഡിഎസ്യു കോ-ഓർഡിനേറ്റർ സലീഷ്യ നേതൃത്വം നൽകി.
പേരാവൂർ : കേരള മദ്യനിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി തോമസ് വരകുകാലായിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് മെംബർ നൂറുദ്ദിൻ മുള്ളേരിക്കൽ, ചാക്കോ അട്ടാരക്കൽ, ജയിംസ് എൻ. പോൾ, വരുൺ ജയ്സൺ എന്നിവർ പ്രസംഗിച്ചു.
അങ്ങാടിക്കടവ്: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം കരിക്കോട്ടക്കരി എസ്ഐ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സന്തോഷ് കെ. പീറ്റര്‍ അധ്യക്ഷത വഹിച്ചു . ബോധവത്കരണ സെമിനാറും നടത്തി.
വെളിമാനം: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം ഗാന്ധിയനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായ മാത്യു എം. കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.സി. റോസ അധ്യക്ഷത വഹിച്ചു.
സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം എക്സൈസ് ഫീല്‍ഡ് ഓഫീസര്‍ ജി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡോ. എം.സി. റോസ അധ്യക്ഷത വഹിച്ചു.
മാട്ടറ: മാട്ടറ കരീസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം ഉളിക്കൽ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ എ.പി. ആന്റോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുംകുന്നേൽ അധ്യക്ഷത വഹിച്ചു.
മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ ദിനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നിഥിൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എക്സൈസ് ഓഫീസർ നെൽസൺ തോമസ് വിദ്യർഥികൾക്കായി ബോധവത്കരണ ക്ലാസെടുത്തു.
അറബി: അറബി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ലോക ലഹരി വിരുദ്ധദിനാചരണം നടത്തി. കരിക്കോട്ടക്കരി എസ്ഐ രാജു ജോസഫ് ബോധവത്കരണ ക്ലാസെടുത്തു. എഡിഎസ്യു കൺവീനർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ജെസി കുരുവിള എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.
പടിയൂര്‍: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ലഹരി വിരുദ്ധ ദിനാചരണം പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. സന്തോഷ് അധ്യക്ഷത വഹിച്ചു.
മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ലോഥര്‍ എൽ. പെരേര ലഹരി വിരുദ്ധ ദിന സന്ദേശവും മട്ടന്നൂര്‍ പ്രിവന്റീവ് ഓഫീസര്‍ സി. ഹണി ബോധവത്കരണ ക്ലാസും നല്കി.
ഉളിക്കൽ: ഫ്ലവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ് പ്രസിഡന്റ് ഷാരോൺ വൈ. സാമുവേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലിസബത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി .