കാ​ർ​ഷി​ക ധ​ന​സ​ഹാ​യം: കേ​ന്ദ്രം കൊ​ടു​ത്തു, സം​സ്ഥാ​നം ക​ണ്ടമ​ട്ടി​ല്ല
Wednesday, June 26, 2024 12:56 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഉ​ൾ​പ്പെ​ടെ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള​വ​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. 2023 ലെ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ 518 അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ച്ച് 2,43,8404 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 1,2644 രൂ​പ മാ​ത്ര​മാ​ണ് ഒ​രു​വ​ർ​ഷ​ത്തി​നി​ടെ വി​ത​ര​ണം ചെ​യ്ത​ത്.

കേ​ന്ദ്ര വി​ഹി​തം ആ​കെ ല​ഭി​ക്കേ​ണ്ട​ത് 196089 രൂ​പ​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യാ​ക​ട്ടെ 2242315 രൂ​പ​യാ​ണ്. ഇ​തി​ൽ ഒ​രു രൂ​പ​പോ​ലും നാ​ളി​തു​വ​രെ​യാ​യി ന​ൽ​കി​യി​ട്ടി​ല്ല. പ​ണം എ​ത്തു​ന്ന​തും കാ​ത്ത് ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ക​യാ​ണ്. വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​നാ​യി 219 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.ഇ​വ​ർ​ക്കാ​യി 5476415 രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പ​ണം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​ത് ന​ൽ​കി​വ​രി​ക​യാ​ണ്. ഈ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ കെ​ടു​തി​യി​ൽ ഇ​തു​വ​രെ 721 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. 3290525 രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. (ഇ​ത് വ​ര​ൾ​ച്ച ദു​രി​തം ഉ​ൾ​പ്പെ​ടെ​യു​ണ്ട്).

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ശം വ​രു​ത്തു​ന്ന​തി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഷ്‌​ടം പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ലാ​ണ് ക​ണ​ക്കാ​ക്കി വ​രു​ന്ന​ത്. 2024 മേ​യ് ഒ​ന്നു​മു​ത​ൽ ജൂ​ൺ 25 വ​രെ ഇ​ൻ​ഷ്വ​റ​ൻ​സി​നാ​യി 202 അ​പേ​ക്ഷ​ക​രു​ടെ 5184200 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ​വ​ർ​ഷ​ത്തെ വ​ര​ൾ​ച്ച​കാ​ല​ത്ത് 10921 ഹെ​ക്‌​ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. 2234 ക​ർ​ഷ​ക​രെ​യാ​ണ് ഇ​ത് നേ​രി​ട്ട് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 677.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണ്. കൃ​ഷി​വ​കു​പ്പ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ഴ, ക​മു​ക്, തെ​ങ്ങ്, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി, ജാ​തി, നെ​ല്ല് തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കാ​ണ് ക​ന​ത്ത വേ​ന​ൽ ഏ​റെ ദു​രി​തം ഉ​ണ്ടാ​ക്കി​യ​ത്. 90 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്തെ ക​മു​കാ​ണ് ന​ശി​ച്ച​ത്. 37 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തെ വാ​ഴ​യും ന​ശി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം വാ​ഴ​പ്പ​ഴ​ത്തി​നും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ഴ​ത്തി​ൽ ക​റു​ത്ത പു​ള്ളി​ക​ൾ വീ​ണ് ചീ​യു​ന്ന സ്ഥി​തി​യാ​ണ്.വ​ര​ൾ​ച്ചാ​നാ​ശ​ത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​മ​യം 30 വ​രെ നീ​ട്ടി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ബി​ന്ദു കെ. ​മാ​ത്യു അ​റി​യി​ച്ചു.