കൊ​തേ​രി​യി​ല്‍ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണു ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ റോ​ഡി​ലേ​ക്ക് നി​ലം​പ​തി​ച്ചു
Tuesday, June 25, 2024 1:05 AM IST
മ​ട്ട​ന്നൂ​ർ: കൊ​തേ​രി​യി​ല്‍ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വൈ​ദ്യു​ത ലൈ​നി​ൽ വീ​ണു. വീ​ഴ്ച​യി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ അ​ട​ക്കം റോ​ഡി​ലേ​ക്ക് നി​ലം​പ​തി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ട്ട​ന്നൂ​ർ - ക​ണ്ണൂ​ർ റോ​ഡി​ൽ കൊ​തേ​രി കു​ന്ന് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

ഇ​തേ തു​ട​ര്‍​ന്ന് മ​ട്ട​ന്നൂ​ർ - ക​ണ്ണൂ​ർ റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം ര​ണ്ടു മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. തുടർന്ന് മ​ട്ട​ന്നൂ​രി​ൽനി​ന്ന് അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ച് നീ​ക്കി. മൂ​ന്ന് തൂ​ണു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ര്‍ -ക​ണ്ണൂ​ര്‍ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ താ​ല്ക്കാ​ലം വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.