ക​ച്ചേ​രി​ക​ട​വി​ൽ കാ​ട്ടാ​ന വാ​ഴ​ ന​ശി​പ്പി​ച്ചു
Tuesday, June 25, 2024 1:05 AM IST
ഇ​രി​ട്ടി: ക​ച്ചേ​രി​ക​ട​വി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ഞാ​യ​റാ​ഴ്ച രാ​ത്രി ചെ​റ​പ്പാ​ട്ട് ബെ​ന്നി​യു​ടെ പു​ര​യി​ട​ത്തി​നു സ​മീ​പം എ​ത്തി​യ കാ​ട്ടാ​ന വാ​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ളി​ക്കു​ന്നേ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഐ​സ​ക് ജോ​സ​ഫ്, സി​ന്ധു ബെ​ന്നി, മെം​ബ​ർ എ​ൽ​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.