‘ഡെ​ത്തും റി​ച്ച​യും പിന്നെ ഒ​രു പാ​വം നൊ​സ്റ്റർ​ഡ​ാമ​സും’ ഇന്ന് ​പു​റ​ത്തി​റ​ക്കും
Saturday, June 29, 2024 6:49 AM IST
കോ​​​ട്ട​​​യം: ഡോ​​​ക്‌​​​ടേ​​​ഴ്‌​​​സ് ദി​​നം പ്ര​​​മാ​​​ണി​​​ച്ച് കോ​​​ട്ട​​​യം കാ​​​രി​​​ത്താ​​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ സീ​​​നി​​​യ​​​ർ ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​റെ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു​​കൂ​​​ട്ടം ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​രു​​​മി​​​ക്കു​​​ന്നഡെ​​​ത്തും റി​​​ച്ച​​​യും പി​​​ന്നെ ഒ​​​രു പാ​​​വം നൊ​​​സ്റ്റ​​​ർ​​​ഡ​​​ാമ​​​സും എ​​ന്ന ഹ്ര​​​സ്വ​​​ചി​​​ത്രം ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് പു​​​റ​​​ത്തി​​​റ​​​ക്കും.

ചി​​​ത്ര​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം കാ​​​രി​​​ത്താ​​​സി​​​ലെ ഡ​​​യ​​​മ​​​ണ്ട് ജൂ​​​ബി​​​ലി ഹാ​​​ളി​​​ൽ കാ​​​രി​​​ത്താ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബി​​​നു കു​​​ന്ന​​​ത്ത് നി​​ർ​​വ​​ഹി​​ക്കും. ഒ​​​രു ഡോ​​​ക്ട​​​റു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി വ​​​രു​​​ന്ന ഒ​​​രു ഫോ​​​ൺ​​കോ​​ൾ ഒ​​​രു രോ​​​ഗി​​​യു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷ​​​പ്പെ​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​ന്നു.

14 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷ​​​വും ആ ​​കോ​​​ൾ എ​​​ന്താ​​​യി​​​രു​​​ന്നു എ​​​ന്നു വി​​​വ​​​രി​​​ക്കാ​​​ൻ ഡോ​​​ക്ട​​​ർ​​​ക്കാ​​​കു​​ന്നി​​​ല്ല. ആ ​​​അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഡെ​​​ത്തും റി​​​ച്ച​​​യും പി​​ന്നെ ഒ​​​രു പാ​​​വം നൊ​​​സ്റ്റ​​​ർ​​​ഡ​​​ാമസും എ​​​ന്ന ഹ്ര​​സ്വ​​ചി​​ത്ര​​ത്തി​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

സ്റ്റോ​​​റി, ക​​​ൺ​​​സെ​​​പ്റ്റ്, സം​​വി​​ധാ​​നം‌‌: ​റെ​​​ജി ദി​​​വാ​​​ക​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ: അ​​​മ്പി​​​ളി മ​​​ഹേ​​​ഷ്, എ​​​ഡി​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് മ്യൂ​​​സി​​​ക്: സൈ​​​ബി​​​ന് ലൂ​​​ക്കോ​​​സ്, കാ​​​മ​​​റ: ​അ​​​ഷ്‌​​​ബി​​​ൻ, റെ​​​ജി ദി​​​വാ​​​ക​​​ർ, ഡോ. ​​​സ​​​തി, ഡോ, ​​​റാ​​​ണി, ഡോ. ​​​രാ​​​ജു, ഡോ. ​​​ജോ​​​മി, ലി​​​ൻ​​​സ് പോ​​​ൾ, ഡോ. ​​​സേ​​​തു, ഡോ. ​​​ശ്രാ​​​വ​​​ണി, ഡോ. ​​​ഗീ​​​തി​​​ക, മ​​​ഹേ​​​ഷ്, അ​​​ര​​​വി​​​ന്ദ്, രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ.