മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന്‍റെ അ​ഭി​മാ​നം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, June 30, 2024 9:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ന​മ്മു​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നും അ​വ​ർ മി​ക​ച്ച രാ​ഷ്ട്ര​ത്തെ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​എ​ൽ​എ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തി​ഭാ പു​ര​സ്കാ​ര​വും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്കു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ട്ടി​ക​ളു​ടെ ന​ല്ല ഭാ​വി​യെ മു​ന്നി​ൽ ക​ണ്ട് ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, പി.​ആ​ർ. അ​നു​പ​മ, ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ, സ്കൂ​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.