തൃ​ക്കൊ​ടി​ത്താ​നം പള്ളിയിൽ ദു​​ക്‌​​റാ​​ന തിരുനാളിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് 23 അംഗ സംഘം
Sunday, June 30, 2024 6:49 AM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​ന ദേ​​വാ​​ല​​യ​​ത്തി​​ല്‍ ദു​​ക്‌​​റാ​​ന തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യോ​​ടെ ആ​​രം​​ഭി​​ക്കും. തു​​ട​​ര്‍ന്ന് തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ​​യും പ്രാ​​ര്‍ഥ​​ന ശു​​ശ്രൂ​​ഷ​​യും ക​​ലാ​​സ​​ന്ധ്യ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ചെ​​ണ്ട​​മേ​​ളം അ​​ര​​ങ്ങേ​​റും.
മേ​​ള​​പ്ര​​മാ​​ണി ആ​​ര്‍എ​​ല്‍വി ശ്യാം ​​ശ​​ശി​​ധ​​ര​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ന​​ട​​ത്തു​​കൈ​​ക്കാ​​ര​​നാ​​യ സ​​ജി മാ​​ളി​​യേ​​ക്ക​​ലും മു​​തി​​ര്‍ന്ന​​വ​​രും കു​​ട്ടി​​ക​​ളും ഉ​​ള്‍പ്പെ​​ടെ 23 ക​​ലാ​​കാ​​ര​​ന്മാ​​ര്‍ ചെ​​ണ്ട വാ​​ദ്യ​​ത്തി​​ല്‍ ഇ​​ന്ന് അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കും.

ക​​ലാ​​സ​​ന്ധ്യ​​യി​​ല്‍ 100 പേ​​ര്‍ അ​​ട​​ങ്ങു​​ന്ന ഗാ​​യ​​ക​​സം​​ഘ​​വും നൂ​​റ് പേ​​ര​​ട​​ങ്ങു​​ന്ന​​വ​​രു​​ടെ ഗ്രൂ​​പ്പ് ഡാ​​ന്‍സും ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പ്ര​​ത്യേ​​ക ബാ​​ന്‍ഡ്‌​​സെ​​റ്റ് പ​​രി​​പാ​​ടി​​ക​​ളും മാ​​ര്‍ഗം​​ക​​ളി​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.