അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​ർ​ത്ത​ കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, July 2, 2024 6:10 AM IST
ഗാ​ന്ധി​ന​ഗ​ർ: അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​ർ​ത്ത കേ​സി​ൽ സ​മീ​പ​വാ​സി​ക​ളും ജെ​സി​ബി ഡ്രൈ​വ​റും ഉ​ള്‍പ്പെ​ടെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​യി​ക്കാ​ട് വാ​രി​ശേ​രി ഇ​ടാ​ട്ടു​ത​റ​യി​ൽ ഇ.​പി. അ​ൻ​സാ​രി (56), ചെ​ന്തി​ട്ട​യി​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (62), ഇ​ടാ​ട്ടു​ത​റ​യി​ൽ ഇ.​പി. ന​സീ​ർ (50). ജെ​സി​ബി ഡ്രൈ​വ​റാ​യ ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി പു​ളീം​പ​റ​മ്പി​ൽ സ​നീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 2.15ന് ​അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ജെ​സി​ബി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​തി​ൽ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പ്ര​തി​ക​ൾ ഉ​പ​ദ്ര​വി​ച്ചു. വ​ഴി​ക്കു വീ​തി​കൂ​ട്ടു​ന്ന​തി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു ന​ൽ​ക​ണ​മെ​ന്നു​ള്ള പ്ര​തി​ക​ളു​ടെ ആ​വ​ശ്യം യു​വാ​വി​ന്‍റെ കു​ടും​ബം നി​രാ​ക​രി​ച്ചി​രു​ന്നു.

കൂ​ടാ​തെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ രാ​ത്രി സം​ഘം ചേ​ർ​ന്ന് മ​തി​ൽ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.