പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോക്ടേഴ്സ് ദിനാചരണംനടത്തി. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ആര്.എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഗവ. മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങള്‍ ഡോ. സിന്ധു പങ്കുവച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു,മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.എന്‍. നിതീഷ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച നേട്ടം കൈവരിച്ച വകുപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ വൃക്ക മാറ്റിവയ്ക്കല്‍ ടീമും ട്രോമാ കെയര്‍ ടീമും ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന് ഓര്ത്തോപീഡിക്സ്വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഒ.ടി. ജോര്‍ജ്, സൈക്യാട്രി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ എന്നിവര്‍ അര്‍ഹരായി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
പാലാ: ഐഎംഎയില്‍ ഡോക്ടേഴ്സ് ഡേ ദിനാചരണം നടന്നു. മുണ്ടാങ്കല്‍ ഐഎംഎ ഹാളില്‍ നടന്ന ദിനാചരണം റിട്ടയേഡ് ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത വികാരി ജനറാള്‍ മോൺ. ജോസഫ് കണിയോടിക്കല്‍ മുഖ്യാതിഥിയായിരുന്നു. കലാ, കായിക, സാമൂഹ്യ സേവന, രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മാണി സി. കാപ്പന് എംഎല്‍എയെ അവാര്‍ഡ് നല്കി ആദരിച്ചു. മാനസികാരോഗ്യ വിദഗ്ധനും ഐഎംഎ മുന്‍ ദേശീയ ഉപാധ്യക്ഷനും മാനസികാരോഗ്യ ചികിത്സ രംഗത്തെ നിരവധി അന്തര്‍ദേശീയ സംഘടനകളുടെ അധ്യക്ഷനുമായ ഡോ. റോയി ഏബ്രഹാം കള്ളിവയലിനെയും സമഗ്ര സംഭാവനകള്‍ക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചു.
ഐഎംഎ പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ. ശബരിനാഥ് സി. ദാമോദരന്‍, മിഡ്സോണ്‍ കോണ്‍ഫറന്‍സ് സയന്റിഫിക് കമ്മറ്റി ചെയര്മാന് ഡോ. ജി. ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിന്റെയും നഴ്സിംഗ് കോളജിന്റെയും ആഭിമുഖ്യത്തില്‍ ഡോക്ടേഴ്സ് ദിനാചരണം നടന്നു. ഡോക്ടര്‍മാര്‍ ചേര്‍ന്ന് കേക്കു മുറിച്ച് ദിനാചരണം മധുരതരമാക്കി. നഴ്സിംഗ് കോളജിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. പി.എസ്. സുനീഷ്കുമാർ, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന, ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്വിഎം, ഡോ. സിസ്റ്റര്‍ ലത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെമ്മലമറ്റം: ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ ഡോ. അഭിഷേക് കുരുവിള, ഡോ. ഫിനുമോൾ ജോസ് എന്നിവർക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. സ്കൂളിലെ റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്. പാരമ്പര്യ ആയുർവേദ രംഗത്തെ പതിറ്റാണ്ട് കാലത്തെ പാരമ്പര്യമുള്ള കോക്കാട്ട് തറവാട്ടിലെ ഇളംതലമുറക്കാരനാണ് ഡോ, അഭിഷേക് കുരുവിളയും ഭാര്യ ഡോ. ഫിനുമോൾ ജോസും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ഷേർളി തോമസ്, ജിജി ജോസഫ്, ജോബി മാത്യു, അജു ജോർജ്, ജോർജ് തോമസ്, വി.സി. പ്രിയമോൾ, ഹണി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
മീനച്ചില്‍: ഒരു തലമുറയുടെ ആയുസും ആരോഗ്യവും നിലനില്‍ക്കുന്നത് ഡോക്ടര്മാരിലൂടെയാണെന്നും നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ പ്രത്യേക ആദരവ് അര്‍ഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മീനച്ചില്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. ശബരിനാഥ്, ഡോ. മീര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് മെംബര്‍മാരായ ബിജു തുണ്ടിയില്‍, ലിസമ്മ ഷാജന്, നളിനി ശ്രീധരന്, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.