സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​ലും ദേ​വ​മാ​താ​യി​ലും നാ​ലു​വ​ർ​ഷ ബി​രു​ദ​ പ്രോ​ഗ്രാ​മു​ക​ൾ​ക്കു തു​ട​ക്കം
Tuesday, July 2, 2024 11:10 PM IST
കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജു​ക​ളി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ​ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബി​രു​ദ​ത​ല​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തു​ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യ​ത്.

ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ ഓ​ണേ​ഴ്‌​സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ബി​രു​ദ സ​മ​ർ​പ്പ​ണ ച​ട​ങ്ങും ന​ട​ത്തി. സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന മ​നോ​ഭാ​വ​മു​ണ്ടാ​ക​ണ​മെ​ന്നും ഇ​ത് ന​മ്മു​ടെ ഉ​യ​ർ​ച്ച​താ​ഴ്ച​ക​ളെ നി​ർ​ണ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട് അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൻ​സി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ജി​ൻ​സ് നെ​ല്ലി​ക്കാ​ട്ടി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ റാ​ങ്ക് ജേ​താ​വ് കെ. ​സൂ​ര്യ​ജി​ത്തി​നെ​യും എ ​പ്ല​സ്, എ ​ഗ്രേ​ഡ് ജേ​താ​ക്ക​ളെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രിച്ചു.

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ ന​ട​ന്ന സ​മ്മേ​ള​നം മു​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ​യ് മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, വാ​ർ​ഡ് മെം​ബ​ർ ജോ​യ്സ് അ​ല​ക്സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സാ പി. ​ജോ​ൺ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​പ്രി​യ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ടീ​ന സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.