സ​മു​ദാ​യ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച് ന​സ്രാ​ണി മാ​പ്പി​ള സ​മ്മേ​ള​നം
Tuesday, July 2, 2024 11:10 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​മു​ദാ​യ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച് ന​സ്രാ​ണി മാ​പ്പി​ള സ​മ്മേ​ള​നം. അ​വി​ഭ​ക്ത ന​സ്രാ​ണി സ​ഭ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ സ്മ​ര​ണ​ക​ളി​ര​മ്പു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലെ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. മാ​ർ​ത്തോ​മ്മ ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ​മു​ദാ​യ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളി​ലെ വൈ​ദി​ക​മേ​ല​ധ്യ​ക്ഷ​ന്മാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ക​ൽ​ദാ​യ​സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ഔ​ഗീ​ൻ കു​റി​യാ​ക്കോ​സ്, മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, സി​എ​സ്‌​ഐ കൊ​ട്ടാ​ര​ക്ക​ര ബി​ഷ​പ് ഉ​മ്മ​ൻ ജോ​ർ​ജ്, പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ൽ, മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ മ​ല്പാ​ൻ ജേ​ക്ക​ബ് തെ​ക്കേ​പ​റ​മ്പി​ൽ ക​ശീ​ശ, കോ​ർ​എ​പ്പി​സ്‌​കോ​പ്പ സ്ലീ​ബാ പോ​ൾ വ​ട്ട​വേ​ലി​ൽ, ഫാ. ​ജോ​സ് കോ​ട്ട​യി​ൽ, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് അ​സി.​പ്ര​ഫ. ഡോ. ​എം.​എ​സ് ബി​ജു, ബാ​ബു കി​ളി​രൂ​ർ, ഫാ. ​സി​റി​ൾ ത​യ്യി​ൽ, ജോ​സ് ഈ​ശോ കോ​ട്ടൂ​ർ, ജോ​സു​കു​ട്ടി മ​ര​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.