കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ക്കു പ​രി​ക്ക്
Tuesday, July 2, 2024 6:09 AM IST
ആ​പ്പാ​ഞ്ചി​റ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ട് യു​വാ​ക്ക​ള്‍ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 7.15 ഓ​ടെ കോ​ട്ട​യം- എ​റ​ണാ​കു​ളം റോ​ഡി​ല്‍ ആ​പ്പാ​ഞ്ചി​റ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.

പോ​ളി​ടെ​ക്‌​നി​ക് ജം​ഗ്ഷ​നി​ലെ എ​ടി​എ​മ്മി​ല്‍നി​ന്ന് പ​ണ​മെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും വൈ​ക്കം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ആ​ള്‍ട്ടോ കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ വെ​ള്ളാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ട​ക്കാ​ലാ അ​ന​ന്തു (20), പ​ടി​ഞ്ഞാ​റേ മ​ണ​ലേ​ല്‍ ആ​ല്‍ബി​ന്‍(17) എ​ന്നി​വ​രെ നാ​ട്ടു​കാ​ര്‍ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​തു​ട​ര്‍ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.