അ​രു​വി​ത്തു​റ കോ​ള​ജി​ൽ ഫ്യൂ​ച്ച​ർ സ്റ്റാ​ർ മെ​ന്‍റ​ർ​സ് ശി​ല്പ​ശാ​ല
Sunday, June 30, 2024 9:33 PM IST
അ​രു​വി​ത്തു​റ: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ ഗു​ണ​മേ​ന്മ വി​ക​സ​ന പ​ദ്ധ​തി​യാ​യ ഫ്യൂ​ച്ച​ർ സ്റ്റാ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രൊ​ജ​ക്ടി​ന്‍റെ മെ​ന്‍റ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്നു.

പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് , എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ന്പ​തോ​ളം മെ​ന്‍റ​ർ​മാ​ർ പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ൻ​ഫ്ര ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​ട്ടി ആ​ഗ​സ്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, ഡ​യ​റ​ക്ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ്, സെ​ക്ര​ട്ട​റി എം.​ജി. സു​ജ, ബി​നോ​യ് സി. ​ജോ​ർ​ജ് ചീ​രാം​കു​ഴി, പി.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, അ​ഭി​ലാ​ഷ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.