ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, July 1, 2024 6:51 AM IST
ക​റു​ക​ച്ചാ​ൽ: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴ​പ്പ​ള്ളി മു​ന്നൂ​റ്റി​നാ​ൽ​പ്പ​തി​ൽ​ച്ചി​റ രാ​ജീ​വി(31) നെ യാണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ ഏ​പ്രി​ൽ 25ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​ത്ത​നാ​ട് ക​വ​ല​യി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന കാ​ഴ്ച​ക്കു​റ​വു​ള്ള മ​ധ്യ​വ​യ​സ്ക​നെ സ​മീ​പി​ച്ച് 19 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​. പ​ണം സു​ഹൃ​ത്തി​ന്‍റെ ഗൂ​ഗി​ൾ പേ ​വ​ഴി അ​യ​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഇ​യാ​ൾ സ​മീ​പ​ത്തെ ക​ട​യി​ലെ​ത്തി ക​ട​യു​ട​മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്നു ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി എ​സ്എം​എ​സ് അ​യ​ച്ച ശേഷം തി​രി​കെ​യെ​ത്തി ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നോ​ട് 3500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി അ​ട​ച്ച​തി​ന്‍റെ എ​സ്എം​എ​സ് ഫോ​ണി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് മ​ധ്യ​വ​യ​സ്ക​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 19 ടി​ക്ക​റ്റി​ന്‍റെ തു​ക ക​ഴി​ഞ്ഞു​ള്ള ബാ​ക്കി തു​ക​യും ടി​ക്ക​റ്റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യായി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ രാ​മ​ങ്ക​രി, ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.