റോ​ഡ​രി​കി​ലെ കു​ള​ത്തി​നു സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, July 3, 2024 5:29 AM IST
മാ​ന​ന്ത​വാ​ടി: റോ​ഡ​രി​കി​ൽ സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച കു​ള​ത്തി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ നി​റ​ഞ്ഞ കു​ളം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം ഡി​വി​ഷ​നി​ൽ നി​ത്യേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് കു​ളം. സു​ര​ക്ഷ ഒ​രു​ക്കി കു​ളം നി​ർ​മി​ക്ക​ണ​മെ​ന്ന് പ്ര​വൃ​ത്തി തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ൽ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്ഥ​ലം ഉ​ട​മ കൂ​ട്ടാ​ക്കി​യി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ നി​ർ​മാ​ണം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ സ്ഥ​ലം ഉ​ട​മ ക​ല്ല് ഇ​റ​ക്കി​യ​ത​ല്ലാ​തെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​ല്ല.