ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ക്ഷേ​മ​നി​ധി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, July 5, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: അം​ശാ​ദാ​യം 40 രൂ​പ​യി​ൽ​നി​ന്നു 100 രൂ​പ​യാ​ക്കി ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ക്ഷേ​മ​നി​ധി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​ക്കു​ക, ചി​കി​ത്സാ​സ​ഹാ​യം അ​ര ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, കേ​ര​ള​ത്തി​നു​പു​റ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​യി​രു​ന്നു സ​മ​രം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. സോ​മ​സു​ന്ദ​ര​ൻ, ട്ര​ഷ​റ​ർ കെ.​കെ. ജേ​ക്ക​ബ്, സം​സ്ഥാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ഗ്രെ​യ്സ്, ക്ഷേ​മ​നി​ധി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. രാ​ജു, എ​ൻ. രാ​മാ​നു​ജ​ൻ, ഭാ​സ്ക​ര​ൻ ര​ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.