സുൽത്താൻ ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി മുത്തങ്ങയിൽ രണ്ടു പേർ പോലീസ് പിടിയിലായി.
നൂൽപ്പുഴ കോഴിക്കൽ ഹക്കിം(49), കണ്ണൂർ അഞ്ചരക്കണ്ടി അന്പാടി എം.കെ. വിജിൽ(36)എന്നിവരെയാണ് എസ്ഐ സി.എം. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ചെക്പോസ്റ്റിൽ വാഹന പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു.