പുൽപ്പള്ളി: എക്സൈസ് ഉദ്യോഗസ്ഥർ ടൗണിൽ നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ലിറ്റർ മദ്യം പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് ഇരുളം അങ്ങാടിശേരി മുകളേൽ സജിമോനെ(56) അറസ്റ്റുചെയ്തു.
പ്രിവന്റീവ് ഓഫീസർമാരായ പി.കെ. മനോജ്കുമാർ, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫീസമാരായ എം.ടി. അമൽ ജോസ്, എ. അനിൽ, നിക്കോളാസ് ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.