സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ.​കോ​ള​ജ്: എ​സ്എ​ഫ്ഐ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന്
Wednesday, July 3, 2024 5:29 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ.​കോ​ള​ജ് വി​ഷ​യ​ത്തി​ൽ എ​സ്എ​ഫ്ഐ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. കോ​ള​ജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​ത് ത​ന്‍റെ വീ​ഴ്ച​യാ​യാ​ണ് എ​സ്എ​ഫ്ഐ ജി​ല്ലാ ഘ​ട​കം ചി​ത്രീ​ക​രി​ക്കു​ന്ന​ത്. കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും നി​ര​ന്ത​രം ക​ത്ത​യ​ച്ച​താ​ണ്. താ​ത്കാ​ലി​ക കെ​ട്ടി​ട സൗ​ക​ര്യം ഒ​രു​ക്കി.

നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നാ​യും ചോ​ദ്യ​ങ്ങ​ളാ​യും നി​ര​വ​ധി ത​വ​ണ വി​ഷ​യം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​രാ​തെ എ​സ്എ​ഫ്ഐ ത​ന്നെ പ​ഴി​പ​റ​യു​ന്ന​ത് സ​ർ​ക്കാ​രി​നെ വെ​ള്ള​പൂ​ശാ​നാ​ണെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ബ​ത്തേ​രി മ​ണ്ഡ​ല​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി.