സുൽത്താൻ ബത്തേരി: ഗ്രാമീണ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ പറയാത്ത കാര്യങ്ങളാണ് നോമിനേഷൻ വേളയിൽ നിബന്ധനകളിൽ ഉൾപ്പെടുത്തിയത്. പുതിയ നിബന്ധന പ്രകാരം വായ്പ നിലവിലുള്ളവർക്കേ സ്ഥാനാർഥിയാകാൻ കഴിയൂ.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ബാങ്കിൽ സ്വർണപ്പണയ വായ്പ അനുവദിച്ചില്ല. സെക്രട്ടറിയും അപ്രൈസറും അവധിയിലായിരുന്നു. വായ്പയ്ക്കെത്തിയവർ നിരാശരായി മടങ്ങി. ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് രണ്ടു ദിവസം സ്വർണപ്പണയ വായ്പ അനുവദിക്കാതിരുന്നതെന്ന് അപ്പച്ചൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, എൻ.എം. വിജയൻ, ഡി.പി. രാജശേഖരൻ, സതീഷ് പൂതിക്കാട്, സി.പി. അയൂബ്, ഷബീർ അഹമ്മദ്, ബാബു പഴുപ്പത്തൂർ, സി.കെ. ഹാരിഫ്, അമൽ ജോയി, ഷിനോ കടുപ്പിൽ, കെ.എൽ. ജോണി, ബാബു തോമാട്ടുചാൽ, കെ.കെ. പോൾസണ്‍, കെ.വി. ബാലൻ, ഉമ്മർ ഹാജി, സക്കറിയ മണ്ണിൽ, റിനു ജോണ്‍, കെ.വി. ശശി എന്നിവർ പ്രസംഗിച്ചു.