എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ഉ​ന്ന​ത​പ​ഠ​നം : വി​​ദേ​​ശ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ വ​​ര്‍​ധ​​ന
Sunday, June 30, 2024 5:47 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കാ​​മ്പ​​സി​​ലും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ഉ​​ന്ന​​ത പ​​ഠ​​ന​​ത്തി​​ന് അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ച്ച വി​​ദേ​​ശ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ഗ​​ണ്യ​​മാ​​യ വ​​ര്‍​ധ​​ന. ഇ​​ന്ത്യ​​ന്‍ കൗ​​ണ്‍​സി​​ല്‍ ഫോ​​ര്‍ ക​​ള്‍​ച്ച​​റ​​ല്‍ റി​​ലേ​​ഷ​​ന്‍​സി​ന്‍റെ (ഐ​​സി​​സി​​ആ​​ര്‍) സ്‌​​കോ​​ള​​ര്‍​ഷി​​പ്പോ​​ടെ പി​​എ​​ച്ച്ഡി, പി​​ജി, ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ള്‍ പ​​ഠി​​ക്കാ​​ന്‍ 58 രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​യി 885 പേ​​രാ​​ണ് ഇ​​ത്ത​​വ​​ണ അ​​പേ​​ക്ഷ ന​​ല്‍​കി​​യി​​ട്ടു​​ള്ള​​ത്.

ക​​ഴി​​ഞ്ഞ അ​​ക്കാ​​ദ​​മി​​ക് വ​​ര്‍​ഷ​​ത്തി​​ല്‍ 571 അ​​പേ​​ക്ഷ​​ക​​ളാ​​ണ് ല​​ഭി​​ച്ച​​ത്. പി​​എ​​ച്ച്ഡി-187, പി​ജി-406, ഡി​​ഗ്രി-292 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഇ​​ക്കു​​റി ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ളു​​ടെ എ​​ണ്ണം. ആ​​ഫ്രി​​ക്ക​​ന്‍ രാ​​ജ്യ​​മാ​​യ കെ​​നി​​യ​​യി​​ല്‍​നി​​ന്നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​പേ​​ക്ഷ​​ക​​ര്‍-79 പേ​​ര്‍. ആ​​ഫ്രി​​ക്ക​​യി​​ലെ​​ത​​ന്നെ സു​​ഡാ​​നി​​ല്‍​നി​​ന്ന് 77 പേ​​രു​​ണ്ട്.

ബൊ​​ട്‌​​സ്വാ​​ന-67, ബം​​ഗ്ലാ​​ദേ​​ശ്-59, ഇ​​റാ​​ക്ക്-58, ടാ​​ന്‍​സാ​​നി​​യ-57, നൈ​​ജീ​​രി​​യ-52, മ​​ലാ​​വി-48, യെ​​മ​​ന്‍, ശ്രീ​​ല​​ങ്ക-39 വീ​​തം, മാ​​ലി-33, ലെ​​സോ​​ത്തോ-26, നേ​​പ്പാ​​ള്‍-22, അം​​ഗോ​​ള-22, എ​​ത്യോ​​പ്യ-19, യു​​ഗാ​​ണ്ട-15, റു​​വാ​​ണ്ട-14, ദ​​ക്ഷി​​ണ സു​​ഡാ​​ന്‍-10, ഗാം​​ബി​​യ-10, മൊ​​സാം​​ബി​​ക്, ലൈ​​ബീ​​രി​​യ, ഇ​​ന്‍​ന്തോനേ​​ഷ്യ-​​ഒ​​മ്പ​​ത്, പ​​ല​​സ്തീ​​ന്‍-​​എ​​ട്ട്, കൊ​​മോ​​റോ​​സ്, എ​​സ്വാ​​തി​​നി-​​ഏ​​ഴ്, സി​​റി​​യ, ഘാ​​ന, മ്യാ​​ന്‍​മ​​ര്‍-​​ആ​​റ്, സൊ​​മാ​​ലി​​യ, ഛാ​​ഡ്, വി​​യ​​റ്റ്‌​​നാം, സാം​​ബി​​യ-​​അ​​ഞ്ച്, ബ​​റു​​ണ്ടി, സി​​യ​​റ ലി​​യോ​​ണ്‍, മ​​ഡ​​ഗാ​​സ്‌​​ക​​ര്‍-​​നാ​​ല്, എ​​റി​​ത്രി​​യ, ടോ​​ഗോ, ഒ​​മാ​​ന്‍-3, കം​​ബോ​​ഡി​​യ, കാ​​മ​​റൂ​​ണ്‍, ഭൂ​​ട്ടാ​​ന്‍, സിം​​ബാ​​ബ് വേ, ​​തു​​ര്‍​ക്ക്‌​​മെ​​നി​​സ്ഥാ​​ന്‍, മം​​ഗോ​​ളി​​യ-​​ര​​ണ്ട്, സെ​​ന​​ഗ​​ള്‍, ചൈ​​ന, നൈ​​ജ​​ര്‍, യു​​കെ, സെ​​ര്‍​ബി​​യ, പോ​​ര്‍​ച്ചു​​ഗ​​ല്‍, ന​​മീ​​ബി​​യ, മാ​​ല​​ദ്വീ​​പ്, മ​​ലേ​​ഷ്യ, സൗ​​ദി അ​​റേ​​ബ്യ, ജി​​ബു​​ട്ടി, കോം​​ഗോ, ഗി​​നി, താ​​യ്‌​​ല​​ന്‍​ഡ് -ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​രു​​ടെ എ​​ണ്ണം.
എം​​ബി​​എ കോ​​ഴ്‌​​സി​​നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​പേ​​ക്ഷ​​ക​​ള്‍ ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്-70.

സ്‌​​കോ​​ള​​ര്‍​ഷി​​പ്പോ​​ടെ​​യു​​ള്ള പ​​ഠ​​നം

ഐ​​സി​​സി​​സി ആ​​റി​ന്‍റെ പോ​​ര്‍​ട്ട​​ലി​​ലൂ​​ടെ​​യാ​​ണു വി​​ദേ​​ശ വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍​നി​​ന്നു സ്‌​​കോ​​ള​​ര്‍​ഷി​​പ്പോ​​ടെ​​യു​​ള്ള പ​​ഠ​​ന​​ത്തി​​ന് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ഐ​​സി​​സി​​ആ​​ര്‍ എം​​പാ​​ന​​ല്‍ ചെ​​യ്തി​​ട്ടു​​ള്ള 131 സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍​നി​​ന്നു വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് താ​​ത്പ​​ര്യ​​മു​​ള്ള സ്ഥാ​​പ​​നം തെ​​ര​​ഞ്ഞെ​​ടു​​ക്കാം. പി​​ന്നീ​​ട് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലേ​​ക്ക് ഐ​​സി​​സി​​ആ​​ര്‍ അ​​പേ​​ക്ഷ​​ക​​ള്‍ അ​​യ​​യ്ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.

സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലും നാ​​ഷ​​ണ​​ല്‍ അ​​സ​​സ്‌​​മെ​​ന്‍റ് ആ​​ന്‍​ഡ് അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍ കൗ​​ണ്‍​സിി ന്‍റെ (നാ​​ക്) എ ​​ഡ​​ബി​​ള്‍ പ്ല​​സ് ഗ്രേ​​ഡു​​ള്ള കോ​​ള​​ജു​​ക​​ളി​​ലും ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജു​​ക​​ളി​​ലും ഓ​​രോ പ്രോ​​ഗ്രാ​​മി​​നും 25 ശ​​ത​​മാ​​നം ആ​​ധി​​ക സീ​​റ്റു​​ക​​ള്‍ വി​​ദേ​​ശ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി മാ​​റ്റി​​വ​​ച്ചി​​ട്ടു​​ണ്ട്. മ​​റ്റ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ല്‍ ഓ​​രോ പ്രോ​​ഗ്രാ​​മി​​നും 20 ശ​​ത​​മാ​​നം അ​​ധി​​ക സീ​​റ്റു​​ക​​ളു​​മു​​ണ്ട്.

സ​​മീ​​പ കാ​​ല​​ത്ത് ദേ​​ശീ​​യ, രാ​​ജ്യാ​​ന്ത​​ര റാ​​ങ്കിം​​ഗു​​ക​​ളി​​ല്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല മി​​ക​​വ് തു​​ട​​രു​​ന്ന​​തും നാ​​ക്കി​​ന്‍റെ നാ​​ലാം സൈ​​ക്കി​​ള്‍ റീ ​​അ​​ക്ര​​ഡി​​റ്റേ​​ഷ​​നി​​ല്‍ എ ​​ഡ​​ബി​​ള്‍ പ്ല​​സ് ഗ്രേ​​ഡ് ല​​ഭി​​ച്ച​​തും വി​​ദേ​​ശ​​ത്തു​​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ള്‍ വ​​ര്‍​ധി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​യ​​താ​​യി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദു​​ക​​മാ​​ര്‍ പ​​റ​​ഞ്ഞു.