വി​ള ന​ശി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം: ഇ​ൻ​ഷ്വ​റ​ൻ​സി​ന് അ​വ​സാ​ന തീ​യ​തി ഇ​ന്ന്
Sunday, June 30, 2024 5:47 AM IST
എ​രു​മേ​ലി: വി​ള​നാ​ശ​മു​ണ്ടാ​യാ​ൽ ക​ർ​ഷ​ക​നു സ​ഹാ​യ​മാ​കു​ന്ന കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ ചേ​രാ​ൻ ഇ​ന്നാ​ണ് അ​വ​സാ​ന തീ​യ​തി.

കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത പ​ദ്ധ​തി​യി​ൽ നെ​ല്ല്, വാ​ഴ, ക​വു​ങ്ങ്, കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, ജാ​തി, കൊ​ക്കോ, വെ​റ്റി​ല, ഏ​ലം, ഗ്രാ​മ്പു, തെ​ങ്ങ്, ഇ​ഞ്ചി, മാ​വ്, പൈ​നാ​പ്പി​ൾ, ക​ശു​മാ​വ്, റ​ബ​ർ, എ​ള്ള്, മ​ര​ച്ചീ​നി, തേ​യി​ല, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ (ചേ​മ്പ്, ചേ​ന, കാ​ച്ചി​ൽ, നന​കി​ഴ​ങ്ങ്, മ​ധു​ര​ക്കി​ഴ​ങ്ങ്), പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ (ഉ​ഴു​ന്ന്, പ​യ​ർ, ചെ​റു​പ​യ​ർ, ഗ്രീ​ൻ​പീ​സ്, സോ​യാ​ബീ​ൻ), പച്ച​ക്ക​റി​വി​ള​ക​ൾ (പ​ട​വ​ലം, പാ​വ​ൽ, വ​ള്ളി​പ്പ​യ​ർ, കു​മ്പ​ളം, മ​ത്ത​ൻ, വെ​ള്ള​രി, വെ​ണ്ട, പ​ച്ച​മു​ള​ക്) എന്നീ വി​ള​ക​ൾ​ക്കും പ​രി​ര​ക്ഷ ല​ഭി​ക്കും.

ന​ഷ്ട​പ​രി​ഹാ​രം

വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, ശ​ക്ത​മാ​യ കാ​റ്റ് (വാ​ഴ, ജാ​തി, ക​വു​ങ്ങ്, കു​രു​മു​ള​ക്, കൊ​ക്കോ, തെ​ങ്ങ്, റ​ബ​ർ ക​ശു​മാ​വ് ) കൊ​ണ്ടു​ണ്ടാ​കു​ന്ന വി​ള​ന​ഷ്ട​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ണ്. വി​ള​യു​ടെ പ്രാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജോ​യി​ന്‍റ് ക​മ്മി​റ്റി​യു​ടെ ഇ​ൻ​സ്‌​പെ​ക്‌​ഷ​ൻ റി​പ്പോ​ർ​ട്ട്‌ പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കും. ന​ഷ്ട​മു​ണ്ടാ​യി 72 മ​ണി​ക്കൂ​റി​ന​കം ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​ൻ അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യെ നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ അ​റി​യി​ക്കേ​ണ്ട​താ​ണ് (ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1800-425-7064). കൂ​ടാ​തെ കാ​ലാ​വ​സ്ഥ​യു​ടെ ഡേ​റ്റ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ നേ​രി​ട്ട് ഓ​ൺ​ലൈ​നാ​യോ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ജ്ഞാ​പി​ത വി​ള​ക​ൾ​ക്ക് വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​രാ​ണെ​ങ്കി​ൽ അ​വ​രെ അ​ത​തു ബാ​ങ്കു​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാം. അ​പേ​ക്ഷ പൂ​രി​പ്പി​ച്ച ശേ​ഷം നി​ശ്ചി​ത പ്രീ​മി​യം തു​ക, ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പ്, നി​കു​തി ര​സീ​തി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, പാ​ട്ട​ത്തി​നു കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ പാ​ട്ട​ക്ക​രാ​റി​ന്‍റെ പക​ർ​പ്പ് എ​ന്നി​വ കൂ​ടി സ​മ​ർ​പ്പി​ക്ക​ണം.