ര​ണ്ട് ല​ക്ഷം കു​രു​മു​ള​ക് തൈ​ക​ളു​മാ​യി കോ​ഴാ ജി​ല്ലാ കൃ​ഷി​ത്തോ​ട്ടം
Sunday, June 30, 2024 5:47 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: കു​​രു​​മു​​ള​​ക് കൃ​​ഷി ആ​​രം​​ഭി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് സ​​ന്തോ​​ഷ​​വാ​​ർ​​ത്ത. മേ​​ൽ​​ത്ത​​രം കു​​രു​​മു​​ള​​ക് തൈ​​ക​​ൾ ജി​​ല്ല​​യി​​ലെ വി​​വി​​ധ കൃ​​ഷി​​ഭ​​വ​​നു​​ക​​ളി​​ൽ ഇ​​പ്പോ​​ൾ ല​​ഭ്യ​​മാ​​ണ്. കോ​​ഴാ​​യി​​ലെ ജി​​ല്ലാ കൃ​​ഷി​​ത്തോ​​ട്ട​​ത്തി​​ൽ ഇ​​ക്കു​​റി ഉ​​ത്പാ​​ദി​​പ്പി​​ച്ച​​ത് ര​​ണ്ട് ല​​ക്ഷം കു​​രു​​മു​​ള​​ക് തൈ​​ക​​ളാ​​ണ്. കൃ​​ഷി​​ഭ​​വ​​നു​​ക​​ൾ വ​​ഴി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം കോ​​ഴാ​​യി​​ലെ ജി​​ല്ലാ​​കൃ​​ഷി​​ത്തോ​​ട്ട​​ത്തി​​ലെ​​ത്തി നേ​​രി​​ട്ട് വാ​​ങ്ങാ​​നും അ​​വ​​സ​​ര​​മു​​ണ്ട്.

വി​​വി​​ധ​​യി​​നം പ​​ച്ച​​ക്ക​​റി തൈ​​ക​​ളും വി​​ത്തു​​ക​​ളും ശാ​​സ്ത്രീ​​യ​​മാ​​യി ഉ​​ത്പാ​​ദി​​പ്പി​​ച്ച് ക​​ർ​​ഷ​​ക​​രി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ൽ ജി​​ല്ലാ കൃ​​ഷി​​ത്തോ​​ട്ടം മാ​​തൃ​​കാ​​പ​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. അ​​ല​​ങ്കാ​​ര​​ച്ചെ​​ടി​​ക​​ള​​ട​​ക്കം ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്.