ചൂ​ണ്ട​ച്ചേ​രി കോ​ള​ജ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Sunday, June 30, 2024 5:46 AM IST
പാ​ലാ: അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്തെ സേ​വ​ന​ദാ​താ​ക്ക​ളാ​യ നോ​യി​ഡ​യി​ലെ മി​ഡാ​സ് ക​ണ്‍​സ​ള്‍​ട്ടിം​ഗും പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ത​മ്മി​ല്‍ ധാരണാപത്രം ഒപ്പുവച്ചു. അക്കാ​ദ​മി​ക​വും ശാ​സ്ത്ര​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ല്‍ നൈ​പു​ണ്യ​വി​ക​സ​നം, ന​വീ​ക​ര​ണ സം​രം​ഭ​ങ്ങ​ള്‍, സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ള്‍, സെ​മി​നാ​റു​ക​ള്‍, ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ള്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വി​സി​റ്റ്, പ്ലേ​സ്‌​മെ​ന്‍റ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചത്.

ക​മ്പ​നി വൈ​സ് പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ മോ​ഹ​ന്‍, കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​രം​കു​ഴ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേ​വ​സ്യ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. മ​ധു​കു​മാ​ര്‍, പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ റി​ന്‍​സ്മോ​ന്‍ റെ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.