കാണാതായ വിദ്യാർഥിയെ കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തി
Sunday, June 30, 2024 5:47 AM IST
കു​റ​വി​ല​ങ്ങാ​ട്/ ഏ​റ്റു​മാ​നൂ​ർ: അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ കാ​ളി​കാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് വീ​ണ് ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. എം​ജി സ​ർ​വ​ക​ലാ​ശാ​ല പു​ല്ല​രി​ക്കു​ന്ന് കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി​യും അ​തി​ര​മ്പു​ഴ വ​ട്ടു​കു​ള​ത്തി​ൽ അ​യൂ​ബി​ന്‍റെ മ​ക​നു​മാ​യ മു​ഹ​മ്മ​ദ് യാ​സി​നെ(21)​യാ​ണ് കാ​ളി​കാ​വി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടിന്‍റെ മു​റ്റ​ത്തുനി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ് യാ​സി​ൻ പ​രി​ക്കേ​റ്റു കി​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ യു​വാ​വ് ശ​ബ്ദം കേ​ട്ട് എ​ത്തു​മ്പോ​ഴാ​ണ് യാസിനെ ക​ണ്ടെ​ത്തു​ന്ന​ത്. യു​വാ​വും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് വി​വ​രം കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യാ​ണ് യാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ യാ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽനി​ന്ന് വീ​ണ​താകാമെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ഗ​മ​നം. ഇ​രു​ച​ക്ര​വാ​ഹ​നം ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള വ​ഴി​യി​ൽ വ​ച്ച​ശേ​ഷം യു​വാ​വ് ന​ട​ന്നാ​ണ് കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​ട്ടി​ൽ പ​റ​യാ​തെ എ​ങ്ങും പോ​കാ​റി​ല്ലാ​ത്ത യു​വാ​വി​ന് അ​ധി​കം കൂ​ട്ടു​കെ​ട്ടു​ക​ളു​മി​ല്ല. കാ​ളി​കാ​വി​ൽ എ​ത്താ​നു​ള്ള സാ​ഹ​ച​ര്യം അ​റി​യി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. അ​തി​ര​മ്പു​ഴ​യി​ൽ​നി​ന്ന് കാ​ളി​കാ​വി​ലെ​ത്താ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ഫോ​ൺ കോ​ളു​ക​ളു​ടെ പ​ട്ടി​ക​യ​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.