റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ കാ​​ട് തെ​​ളി​​ച്ച് ഓ​​ട്ടോ ഡ്രൈ​​വ​​ർ​​മാ​​ർ മാ​​തൃ​​ക​​യാ​​യി
Sunday, June 30, 2024 6:36 AM IST
കോ​​ത്ത​​ല: റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ കാ​​ട് തെ​​ളി​​ച്ച് ഓ​​ട്ടോ ഡ്രൈ​​വ​​ർ​​മാ​​ർ മാ​​തൃ​​ക​​യാ​​യി. പാ​​നാ​​പ്പ​​ള്ളി സ്റ്റാ​​ൻ​​ഡി​​ലെ ഡ്രൈ​​വ​​ർ​​മാ​​രാ​​ണ് കാ​​ഴ്ച മ​​റ​​യ്ക്കും​​വി​​ധം നി​​ന്നി​​രു​​ന്ന കാ​​ടു​​ക​​ൾ വെ​​ട്ടി​​ത്തെ​​ളി​​ച്ച​​ത്. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി നേ​​ര​​ത്തെ വ​​ഴി​​യ​​രി​​കി​​ലെ കാ​​ടു​​ക​​ൾ നീ​​ക്കം ചെ​​യ്തി​​രു​​ന്നു.

ഇ​​പ്പോ​​ൾ അ​​ത്ത​​ര​​ത്തി​​ൽ ജോ​​ലി​​ക​​ൾ ന​​ട​​ക്കാ​​തെ വ​​ന്ന​​തോ​​ടെ റോ​​ഡി​​നി​​രു​​വ​​ശ​​വും കാ​​ട് പ​​ട​​ർ​​ന്നു​​ക​​യ​​റി. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് ഓ​​ട്ടോ ഡ്രൈ​​വ​​ർ​​മാ​​ർ മു​​ന്നി​​ട്ടി​​റ​​ങ്ങി കാ​​ട് വെ​​ട്ടി​​ത്തെ​​ളി​​ച്ച​​ത്.

ഡ്രൈ​​വ​​ർ​​മാ​​രാ​​യ മ​​നു, ബി​​ജു, രാ​​ജേ​​ഷ്, രാ​​ജ​​ൻ, മ​​നു പാ​​നാ​​പ്പ​​ള്ളി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.