വി​ജ്ഞാ​നോ​ത്സ​വ​ത്തി​നൊ​രു​ങ്ങി അ​രു​വി​ത്തു​റ കോ​ള​ജ്
Sunday, June 30, 2024 5:46 AM IST
അ​രു​വി​ത്തു​റ: ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള നാ​ലു​വ​ര്‍​ഷ ബി​രു​ദ ക്ലാ​സു​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കാ​നി​രി​ക്കേ വി​ദ്യാ​ര്‍​ഥി​ക​ളെ വി​ജ്ഞാ​ന​ത്തി​ന്‍റെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​രു​വി​ത്തു​റ സെന്‍റ് ജോർജ് കോ​ള​ജ്.

കേ​ര​ള​ത്തി​ലെ ബി​രു​ദവി​ദ്യാ​ഭ്യാ​സ​ത്തെ വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ വി​ദ്യാ​ഭ്യാ​സ​ത്തോ​ടു കി​ട​പി​ടി​ക്കു​ന്ന രീ​തി​യി​ല്‍ നൂ​ത​ന​വും തൊ​ഴി​ല​ധി​ഷ്ഠി​ത​വു​മാ​ക്കി​ത്തീ​ര്‍​ക്കു​ന്ന പു​തി​യ നാ​ലു​വ​ര്‍​ഷ ബി​രു​ദ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളും കോ​ള​ജി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി.

പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ര്‍​ക്കും അ​ന​ധ്യാ​പ​ക​ര്‍​ക്കും പ​രി​ശീ​ല​ന​ങ്ങ​ള്‍ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സം​ശ​യ​ങ്ങ​ള്‍ ദുരീ​ക​രി​ക്കു​ന്ന​തി​നാ​യി എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് മു​ഖാ​മു​ഖം പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നാ​ളെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ബി​രു​ദ ക്ലാ​സു​ക​ളു​ടെ​യും സ്റ്റു​ഡ​ന്‍റ് ഇ​ന്‍​ഡ​ക്‌​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍ നി​ര്‍​വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രി​ന്‍​സി​പ്പൽ‍ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജിലു ആ​നി ജോ​ണ്‍, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​സു​മേ​ഷ് ജോ​ര്‍​ജ്, നാ​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​മി​ഥു​ന്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഏ​ഴു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന "ദീക്ഷാ​രം​ഭ് 2024' സ്റ്റു​ഡ​ന്‍റ് ഇ​ന്‍​ഡ​ക്‌​ഷ​ന്‍ പ്രോ​ഗ്രാ​മോ​ടു​കൂ​ടി​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.