പനയുടെ മുകളിൽ കുടുങ്ങി: പന്ത്രണ്ടുകാരന് രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങൾ
1465234
Thursday, October 31, 2024 12:59 AM IST
കൊമ്മയാട്: അറുപത് അടിയോളം ഉയരത്തിൽ പനയുടെ മുകളിൽ കയറി കുടുങ്ങിയ പന്ത്രണ്ടുകാരനെ മാനന്തവാടി അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. കൊമ്മയാട് വേലുക്കര ഉന്നതിയിലെ ബിന്ദുവിന്റെ മകൻ വിവേകിനെയാണ് സേന രക്ഷപ്പെടുത്തിയത്.
വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പനയുടെ മുകളിൽ കണ്ടത്. സമീപത്തുള്ള വലിയ മരത്തിലൂടെ കയറിയ ശേഷം പനയിലേക്ക് കയറുകയാണ് ചെയ്തത്. നാട്ടുകാർ വിവരമറിയച്ചതനുസരിച്ച് മാനന്തവാടി അഗ്നിരക്ഷാ സേന ലാഡർ, റോപ്പ് എന്നിവ ഉപയോഗിച്ച് സേനാംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, കെ.എം. വിനു എന്നിവർ പനയുടെ മുകളിൽ കയറി കുട്ടിയെ റോപ്പിൽ കെട്ടി സുരക്ഷിതമായി താഴെ ഇറക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കുഞ്ഞിരാമൻ, സെബാസ്റ്റ്യൻ ജോസഫ്, ഫയർ മിറ റെസ്ക്യു ഓഫീസർ എം.പി. രമേഷ്, പി.കെ. രാജേഷ്, കെ.എം. വിനു, വി.ഡി. അമൃതേഷ്, ആദർശ് ജോസഫ്, ജെ. ജ്യോതിസണ്, ഹോം ഗാർഡ്മാരായ ഷൈജറ്റ് മാത്യു, വി.ജെ. രൂപേഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.